മഞ്ജു വാര്യർ, സണ്ണി വെയിൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു ചതുർമുഖം. മലയാളത്തിലെ ആദ്യ ടെക്നോ-ഹൊറര്‍ സിനിമ എന്ന ഖ്യാതിയോടെയാണ് ചതുര്‍മുഖം റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നിന്ന് സിനിമയ്ക്ക് ലഭിച്ചിരുന്നത്. ഏപ്രിൽ എട്ടിനായിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയിരുന്നത്.
ത്രില്ലർ ചിത്രവുമായി പദ്മകുമാർ; കേന്ദ്ര കഥാപാത്രങ്ങളാകാൻ ഇന്ദ്രജിത്തും സുരാജും
ഇപ്പോഴിതാ ചതുർമുഖം തിയേറ്ററുകളിൽ നിന്ന് പിൻവലിച്ചു എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. മഞ്ജുവാര്യർ തന്നെയാണ് ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്. തന്റെ ഫേസ്ബുക്കിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് ;
പ്രിയപ്പെട്ടവരേ,
ചതുര്‍മുഖം റിലീസ് ആയ അന്ന് മുതല്‍ നിങ്ങള്‍ തന്ന സ്നേഹത്തിന് നന്ദി. ഞങ്ങളുടെ പ്രതീക്ഷകള്‍ക്കും മുകളിലായിരുന്നു കുടുംബപ്രേക്ഷകരില്‍ നിന്നും ലഭിച്ച സ്വീകരണം. റിലീസ് ചെയ്ത് ഭൂരിഭാഗം തിയറ്ററുകളിലും ചതുര്‍മുഖം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കെയാണ് നമ്മുടെ നാട്ടില്‍ കോവിഡിനെതിരെയുള്ള ജാഗ്രത ശക്തമാക്കേണ്ട ആവശ്യം ഉണ്ടായിരിക്കുന്നത്. അതു കൊണ്ട് കുറച്ച് വിഷമത്തോടെയാണെങ്കിലും ചതുര്‍മുഖം കേരളത്തിലെ തിയറ്ററുകളില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വലിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.
ജ്വാല ഗുട്ടയും വിഷ്ണു വിശാലും വിവാഹിതരായി
രോഗവ്യാപനം നിയന്ത്രണവിധേയവും പൊതുഇടങ്ങള്‍ സുരക്ഷിതവുമാവുന്ന സാഹചര്യത്തില്‍ ചതുര്‍മുഖം നിങ്ങളിലേക്ക് തിരിച്ചു കൊണ്ടു വരുന്നതായിരിക്കും. സര്‍ക്കാര്‍ നിഷ്ക്കര്‍ഷിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുക, സുരക്ഷിതരായിരിക്കുക.
സ്നേഹത്തോടെ
നിങ്ങളുടെ സ്വന്തം
മഞ്ജുവാര്യര്‍.
‘ഈ യുദ്ധത്തില്‍ നമ്മള് ജയിക്കണം, കൊറോണ തോല്‍ക്കണം‘; ഓർമ്മപ്പെടുത്തലുമായി ‘സ്റ്റീഫന്‍ നെടുമ്പള്ളി’
പ്രതികരിക്കാൻ ഇവിടെ എഴുതുക