ദിലീഷ് പോത്തന്റെ സംവിധാനത്തിൽ എത്തിയ ചിത്രമായിരുന്നു ‘ജോജി’. ഒടിടി പ്ലാറ്റ് ഫോമിലൂടെയാണ് ചിത്രം ആളുകൾക്ക് മുന്നിലെത്തിയത്. മികച്ച പ്രേക്ഷക പ്രശംസയായിരുന്നു ചിത്രം സ്വന്തമാക്കിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. പ്രേക്ഷകരിൽ ചിരി പടർത്തുന്ന രീതിയിലാണ് മേക്കിംഗ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.
മഞ്ജു വാര്യർ ചിത്രം ചതുർമുഖം തിയേറ്ററുകളിൽ നിന്ന് പിൻവലിച്ചു…!
ദിലീഷ് പോത്തൻ സംവിധാനം നിർവഹിച്ച ചിത്രത്തിന് ശ്യാമ പുഷ്കരനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹകൻ ഷൈജു ഖാലിദ്, ചിത്രത്തിന്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസറും നടിയുമായ ഉണ്ണിമായ പ്രസാദ്, മറ്റ് അണിയറ പ്രവർത്തകർ എന്നിവരെ വീഡിയോയിൽ കാണാം. ജോജിയിൽ നാം കാണുന്ന കുളം യഥാർത്ഥത്തിൽ ഉള്ളതായിരുന്നില്ലെന്നും, സിനിമയ്ക്ക് വേണ്ടി കുഴിച്ചുണ്ടാക്കിയതാണെന്നും നമുക്ക് മനസിലാകും.
ദൃശ്യം 2 ആമസോണ്‍ വാങ്ങിയത് കോടികള്‍ക്ക്; കണക്കുകള്‍ പുറത്തുവിട്ട് ഗ്ലോബല്‍ ഒ.ടി.ടി
പ്രതികരിക്കാൻ ഇവിടെ എഴുതുക