തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചു. നിരവധി പേർക്ക് പരുക്ക്. ഇന്ന് രാവിലെ 8.45 ഓടെയാണ് സംഭവം. കിളിമാനൂർ ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോയ കെ.എസ്.ആർ.ടി.സി ബസും വെമ്പായം ഭാഗത്തുനിന്ന് വെഞ്ഞാറമൂട് ഭാഗത്തേക്ക് പോയ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.
കൊച്ചിയില്‍ ഐസിയു ബെഡ്ഡിന് ക്ഷാമം
ബസിൽ 45 ഓളം യാത്രക്കാരുണ്ടായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പരുക്കേറ്റ 21 പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. ആറു പേരുടെ നില ഗുരുതരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക