തെന്നിന്ത്യന്‍ നടി പൂജ ഹെഗ്ഡെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു.ഞായറാഴ്ച ആണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. നടി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. താനുമായി ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും എല്ലാവരും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും പൂജ കുറിച്ചു.
പ്രഭാസ് നായകനാകുന്ന രാധേ ശ്യാം ആണ് പൂജ ഹെഗ്ഡെയുടെ പുറത്തിറങ്ങാനുള്ള ചിത്രം. ഏറെ നാളുകള്‍ക്ക് ശേഷം പ്രഭാസ് അഭിനയിക്കുന്ന റൊമാന്റിക് ചിത്രമാണ് രാധേശ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക