ഒരു കപ്പ് കാപ്പി കുടിക്കുന്നത് ക്ഷീണവും ഉറക്കവും അകറ്റി നിർത്തുമെന്ന് എല്ലാവരും പറയാറുണ്ട്.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇതിൽ എന്തെങ്കിലും വാസ്തവമുണ്ടോ? എന്നാൽ ‘സയന്റിഫിക് റിപ്പോര്‍ട്ട്സ്’ എന്ന പ്രസിദ്ധീകരണത്തിലെ പഠനത്തിൽ പറയുന്നത് കാപ്പി കുടിക്കുന്നത് തീര്‍ച്ചയായും ഉറക്ക ക്ഷീണം ഇല്ലാതാക്കുമെന്നാണ്. കാപ്പിയിലടങ്ങിയിരിക്കുന്ന ‘കഫേന്‍’ എന്ന പദാര്‍ത്ഥമാണ് ഇതിന് കാരണമാകുന്നത്.
ഉറക്കം ഇല്ലാതാക്കുമെന്ന് മാത്രമല്ല, തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കാനും കഫേന്‍ കാരണമാകും. അതിനാല്‍ തന്നെ ജോലിക്കിടയില്‍ ക്ഷീണമോ ഉന്മേഷക്കുറവോ തോന്നിയാല്‍ കാപ്പി കഴിക്കുന്നത് നല്ലതാണ്. അതേസമയം മിതമായ അളവിൽ കുടിച്ചില്ലെങ്കിൽ അത് തീര്‍ച്ചയായും ആരോഗ്യത്തെ മോശമായി ബാധിക്കും. അതുപോലെ തന്നെ രാത്രിയില്‍ കാപ്പി കഴിക്കുന്നത് ഉറക്കത്തെ ബാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക