രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യമാണുള്ളത്. നിരവധി പേരാണ് കോവിഡ് ബാധിച്ച് ഓക്സിജന്റെ അഭാവത്താൽ ശ്വാസം മുട്ടി മരിക്കുന്നത്. ഈ സാഹചര്യത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ പ്രതിരോധ പ്രവർത്തനത്തിന് നിർണായക പങ്കു വഹിക്കുകയാണ് ഇന്ത്യൻ റയിൽവേ. രോഗികളുടെ പരിചരണത്തിനും മറ്റും ഇന്ത്യൻ റയിൽവേ സഹായവുമായി മുന്നോട്ടു വന്നിരിയ്ക്കുകയാണ്.
ഇസാഫ് ബാങ്ക് ആരോഗ്യ വകുപ്പുമായി സഹകരിച്ച് സൗജന്യ കോവിഡ് വാക്സിനേഷന് ക്യാമ്പ് ആരംഭിച്ചു
കോവിഡ് പ്രതിരോധത്തിനായി രോഗികൾക്ക് പരിചരണത്തിനാവശ്യമായ കൊറോണ കെയർ കോച്ചുകൾ നൽകുകയാണ് റയിൽവേ. ഇതുവരെ 4,000 കോച്ചുകളാണ് കൊറോണ കെയർ കോച്ചുകളാക്കി മാറ്റിയത്. സംസ്ഥാന സർക്കാരുകളുടെ ആവശ്യപ്രകാരവുമാണ് റയിൽവേയുടെ നടപടി. 4,000 കോച്ചുകളിലായി 64,000 കിടക്കകളാണ് ഒരുക്കിയിരിക്കുന്നത്. കോവിഡിന്റെ ആദ്യ ഘട്ടത്തിലും ഇന്ത്യൻ റയിൽവേ കോച്ചുകളിൽ ഐസൊലേഷൻ അനുവദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക