ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ . കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ എട്ട് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനാല് കോടി തൊണ്ണൂറ്റിമൂന്ന് ലക്ഷം കടന്നു. മരണസംഖ്യ 31.48 ലക്ഷമായി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പന്ത്രണ്ടര കോടി പിന്നിട്ടു.
അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.അമേരിക്കയില്‍ അരലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി ഇരുപത്തിയൊന്‍പത് ലക്ഷം പിന്നിട്ടു. മരണസംഖ്യ 5.87 ലക്ഷമായി ഉയര്‍ന്നു.
പ്രതിദിന കൊവിഡ് കേസുകളില്‍ ഇന്ത്യയാണ് ലോകത്ത് ഒന്നാം സ്ഥാനത്ത്. രാജ്യത്ത് തിങ്കളാഴ്ച 3.23 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 2,771 പേര് മരിച്ചു. നിലവില്‍ 28 ലക്ഷത്തിലധികം പേരാണ് ചികിത്സയിലുള്ളത്.ഇത് രാജ്യത്തെ ആകെ രോഗികളുടെ എണ്ണത്തിന്റെ 16.34 ശതമാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക