സൗന്ദര്യ സംരക്ഷണത്തിനൊപ്പം ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നവർ കൂടിയാണ് ബോളിവുഡ് താരങ്ങൾ. ആരോഗ്യമുളളതും തിളക്കമുളളതുമായ ചർമ്മത്തിന് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ വിവരിച്ചിരിക്കുകയാണ് സോനം കപൂർ. ചർമ്മത്തിന്റെ കാര്യത്തിൽ, താൻ കാര്യങ്ങളെ നിസ്സാരമായി കാണില്ലെന്ന് സോനം പറഞ്ഞു. ചർമ്മ സംരക്ഷണത്തിന് മൂന്നു കാര്യങ്ങളാണ് സോനം പറയുന്നത്.
ധാരാളം വെളളം കുടിക്കുക. നിർജ്ജലീകരണം ചർമ്മത്തിനും ശരീരത്തിനും നല്ലതല്ല. ധാരാളം വെള്ളം കുടിക്കുക. ഒരു ദിവസം താൻ നാലു ബോട്ടിലെങ്കിലും വെളളം കുടിക്കാറുണ്ടെന്ന് സോനം വെളിപ്പെടുത്തി.
നോൺ വെജിറ്റേറിയൻകാർ മത്സ്യം കഴിക്കുക. അണ്ടിപ്പരിപ്പ്, വാൽനട്ട്, ചിയ സീഡ്സ്, ലോട്ടസ് സീഡ്സ്, സസ്യ എണ്ണകൾ എന്നിവയിൽ നിന്ന് വെജിറ്റേറിയൻകാർക്ക് ഇത് ലഭിക്കും.
ഫൈബർ: ധാരാളം പച്ചക്കറികളും പഴങ്ങളും കഴിക്കുന്നത് (പഞ്ചസാര കുറവുള്ളത്) ശരീരത്തിന് ആവശ്യമായ നാരുകൾ നൽകും.
വീട്ടിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് താൻ ഉപയോഗിക്കുന്ന വിറ്റാമിൻ സി, സൺസ്ക്രീൻ, ഒരു ലിപ് ടിന്റ് അല്ലെങ്കിൽ ബാം തുടങ്ങി മൂന്ന് ചർമ്മ ഉൽപ്പന്നങ്ങളക്കുറിച്ചും മുൻപൊരു വീഡിയോയിൽ താരം പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക