കോഴിക്കോട്: സംസ്ഥാനത്തെ എടിഎമ്മുകളില്‍ സാനിറ്റൈസര്‍ മോഷണം വ്യാപകമാകുന്നതായി പരാതി. കൊവിഡ് പടര്‍ന്ന് പിടിക്കുമ്പോള്‍ കോഴിക്കോട് കക്കോടിയിലെ എസ്ബിഐ എടിമ്മില്‍ നിന്ന് ഒറ്റ ദിവസം രണ്ടുപേർ അര ലിറ്റര്‍ ബോട്ടിൽ വീതം സാനിറ്റൈസര്‍ മോഷ്ടിച്ച് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ബാങ്ക് ജീവനക്കാരാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്.
പൊണ്ണത്തടിയാണോ പ്രശ്നം; കുറയ്ക്കാന്‍ ചില എളുപ്പ വഴികള്‍ ഇതാ…
ധാരാളം ആളുകള്‍ക്ക് ഉപയോഗിക്കേണ്ടതിനാല്‍ മിക്കവാറും അരലിറ്ററിന്റെ സാനിറ്റൈസറാണ് എടിഎമ്മുകളില്‍ വയ്ക്കുന്നത്. എന്നാല്‍, ചില പ്രദേശങ്ങളില്‍ സാനിറ്റൈസര്‍ വയ്ക്കുന്നതിന് പിന്നാലെ മോഷ്ടിച്ച്കൊണ്ടുപോകും.
എടിഎമ്മില്‍ സാനിറ്റൈസര്‍ കാണാതായതോടെ ബാങ്കുകളിലേക്ക് ഇടപാടുകാര്‍ എത്തി ജീവനക്കാരെ വഴക്ക് പറയാന്‍ തുടങ്ങി. അങ്ങനെയാണ് ജീവനക്കാര്‍ സിസിടിവി പരിശോധിച്ചതും സാനിറ്റൈസര്‍ മോഷണം പിടികൂടിയതും.
വെള്ള ഗൗണിൽ മാലാഖ പോലെ തിളങ്ങി നിത്യ മേനോൻ ; കമെന്റുകളുമായി ആരാധകർ
പ്രതികരിക്കാൻ ഇവിടെ എഴുതുക