കോവിഡ് വ്യാപനം അതിരൂക്ഷമായ ഇന്ത്യക്ക് പിന്തുണയുമായി അഫ്ഗാന് ക്രിക്കറ്റര്‍ റാഷിദ് ഖാന്. ഈ പ്രതിസന്ധിഘട്ടത്തില്‍ അഫ്ഗാന് ജനത മുഴുവന്‍ ഇന്ത്യക്കൊപ്പമുണ്ടെന്ന് റാഷിദ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.
‘ഇപ്പോഴത്തെ ഈ വലിയ പ്രതിസന്ധിഘട്ടത്തില്‍ ഇന്ത്യക്കൊപ്പം അഫ്ഗാനിസ്ഥാനിലെ എല്ലാവരും അണിനിരക്കുന്നു. കഴിവതും എല്ലാവരും സുരക്ഷിതരായി ഇരിക്കുക, വീടുകളില്‍ കഴിയുക, മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക’ റാഷിദ് പറഞ്ഞു.
ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് താരമായ റാഷിദ് ഖാന് ടൂര്‍ണമെന്റിനായി ഇന്ത്യയിലുണ്ട്. ടൂര്‍ണമെന്റില്‍ മികച്ച ബോളിംഗ് പ്രകടനമാണ് റാഷിദ് കാഴ്ചവെയ്ക്കുന്നത്.
പ്രതിസന്ധിഘട്ടത്തില്‍ ഇന്ത്യക്ക് വലിയ പിന്തുണയാണ് വിദേശ താരങ്ങള്‍ നല്‍കുന്നത്. ഓസ്ട്രേലിയന്‍ താരങ്ങളായ പാറ്റ് കമ്മിന്‍സ്, ബ്രെറ്റ് ലീ എന്നിവരും വിന്‍ഡീസ് താരം നിക്കോളാസ് പൂരനും ഇന്ത്യയ്ക്ക് സഹായവുമായി രംഗത്ത് വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക