തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിലെല്ലാം ഒരു ചിരിയ്ക്കോ ചിന്തയ്ക്കോ ഉള്ള കോള് സൂക്ഷിച്ചുവയ്ക്കുന്ന ഒരാളാണ് നടനും സംവിധായകനും അവതാരകനുമായ പിഷാരടി. മിക്കപ്പോഴും രസകരമായ ക്യാപ്ഷനുകളാണ് പിഷാരടി ചിത്രങ്ങൾക്ക് നൽകുക.
ഇപ്പോഴിതാ, മകനൊപ്പമുള്ള ഒരു ചിത്രം പങ്കുവയ്ക്കുകയാണ് താരം. ഒരു പാർക്ക് ബഞ്ചിൽ മുകളിലേക്ക് നോക്കിയിരിക്കുന്ന ചിത്രത്തിന്, ‘മുകൾ രാജവംശത്തിൽ പെട്ടവരാണെന്നു തോന്നുന്നു’ എന്നാണ് പിഷാരടി നൽകിയ ക്യാപ്ഷൻ.
പതിവുപോലെ. പിഷാരടിയുടെ ക്യാപ്ഷൻ ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു. ‘ചോള രാജവംശത്തെ വല്ലോം കണ്ടാൽ കുഞ്ഞന് ഇത്തിരി പോപ്പ്കോൺ വാങ്ങിച്ച് കൊടുത്തേരെ’ എന്നാണ് ഒരു ആരാധകന്റെ കമന്റ്.
കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിൻ സ്റ്റാലിയൻസി’ൽ പ്രവർത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസിൽ ധർമജൻ ബോൾഗാട്ടിക്കൊപ്പം അവതരിപ്പിച്ച ‘ബ്ലഫ് മാസ്റ്റേഴ്സ്’ എന്ന ഹാസ്യപരിപാടിയിലൂടെയാണ്.
സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും സജീവമായ താരം 2008-ൽ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു.
2018 ൽ ‘പഞ്ചവർണ്ണതത്ത’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും രമേഷ് പിഷാരടി തന്റെ കഴിവു തെളിയിച്ചു. മമ്മൂട്ടിയെ നായകനാക്കി ഇറങ്ങിയ ‘ഗാനഗന്ധർവ്വൻ’ ആണ് രമേഷ് പിഷാരടിയുടെ ഒടുവിൽ റിലീസിനെത്തിയ ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക