വോട്ടെണ്ണൽ ദിനത്തേയും കോവിഡ് വ്യാപനവും കണക്കിലെടുത്ത് കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയിലെ റൂറല്‍ പൊലീസ് പരിധിയില്‍ വരുന്ന പ്രദേശങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. വൈകീട്ട് ആറ് മണി മുതൽ ഏഴു ദിവസത്തേക്കാണ് നിരോധനാജ്ഞ. വോട്ടെണ്ണൽ ദിനത്തിലുണ്ടാകുന്ന ക്രമസമാധാന പ്രശനങ്ങൾ തടയാനും കോവിഡ് മഹാമാരിക്കിടെ കർശന നിയന്ത്രണങ്ങൾ പാലിക്കുന്നതിനുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
വിജയാഘോഷങ്ങളില്ലാതെ.., കർശന നിയന്ത്രണങ്ങളിൽ ഇന്ന് സംസ്ഥാനത്ത് വോട്ടെണ്ണൽ
കണ്ടെയ്ന്മെന്റ് സോൺ, ക്രിട്ടിക്കല്‍ കണ്ടെയ്ന്മെന്റ് സോണുകളിലും, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിലുമായിരിക്കും കർശന നിയന്ത്രണങ്ങൾ ഉണ്ടാകുക. കോവിഡ് വ്യാപനം തടയുക എന്നതാണ് പ്രധാനം. റൂറല്‍ പരിധിയില്‍ കൗണ്ടിംഗ് സെന്ററുകളുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ യാതൊരുവിധ ആള്‍കൂട്ടങ്ങളോ കടകള്‍ തുറക്കാനോ പാടില്ല. ബൈക്ക് റാലി, ഡി.ജെ തുടങ്ങി യാതൊരുവിധത്തിലുള്ള ആഹ്ലാദപ്രകടനങ്ങളും നടത്താന്‍ പാടില്ല. നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടിയായിരിക്കും സ്വീകരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക