കൊച്ചി: പിണറായി വിജയന് വീണ്ടും അധികാരത്തിലെത്തുമെന്ന് നടന് ഹരീഷ് പേരടി. ഫെയിസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ഹരീഷിന്റെ അവകാശവാദം. നാളെ വിജയിച്ചില്ലെങ്കിലും ജനകീയ പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ട് പിണറായി വിജയനുണ്ടാവുമെന്ന് താരം കുറിച്ചു. ഇടതുപക്ഷ അനുഭാവിയായ ഹരീഷ് പേരടി സിപിഐഎം അധികാരത്തിലെത്തുമെന്ന് നേരത്തെയും വിശ്വാസം പ്രകടിപ്പിച്ചിരുന്നു.
പോസ്റ്റ് വായിക്കാം.
ഈ രാത്രിയില്‍ ഞാനിതെഴുതുമ്പോള്‍ ഈ രണ്ടാം വരവിന് പ്രകൃതിയുടെ സംഗീതമുണ്ട്…ഇടിയും മിന്നലും മഴയുമുണ്ട്…പ്രകൃതിക്കു പോലും അയാളെ ഇഷ്ടമാണ് …
പ്രകൃതി താണ്ഡവമാടിയ സമയത്തും ധിരതയോടെ മനുഷ്യപക്ഷത്ത് ഉറച്ച് നിന്നവന് പ്രകൃതിയുടെ സ്നേഹ സംഗീതം..ഇനി നാളെ ജനവിധി മറിച്ചായാല്‍ പോലും നിങ്ങളുടെ ജനകിയ പ്രശ്നങ്ങള്‍ കേള്‍ക്കാനും അതില്‍ ഇടപ്പെടാനും അയാള്‍ എന്നുമുണ്ടാവും..കാരണം അയാളുടെ പേര് പിണറായി വിജയന് എന്നാണ്..സഖാവാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക