സംസ്ഥാനത്തെ കൊവിഡ് സാഹചര്യം കൈവിട്ട് പോകുന്ന സമയത്ത് കൂടുതല്‍ ശ്രദ്ധയോടെ ജീവിക്കണമെന്ന് ആവശ്യപ്പെട്ട് നടന് ഷൈന്‍ നിഗം. ആദ്യ തരംഗം തൊട്ടെ മരണപ്പെടുന്നത് പ്രായമായവരും രോഗമുള്ളവരുമാണെന്നാണ് എല്ലാവരും ധരിച്ച് വെച്ചിരിക്കുന്നത്.
എന്നാല്‍ സൂക്ഷ്മമായി നോക്കിയാല്‍ ചെറുപ്പക്കാരുടെ മരണങ്ങളുടെ വര്‍ദ്ധനവ് മനസിലാവും. അതിനാല്‍ ഇത്തരം മിഥ്യ ധാരണകള്‍ മാറ്റിവെച്ച് കുടുംബത്തിന്റെയും സ്വന്തം ആരോഗ്യവും സൂക്ഷിക്കേണ്ട ഉത്തരവാദിത്വമുണ്ടെന്നാണ് ഷൈന്‍ നിഗം ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
പ്രായമുള്ളവര്‍ – രോഗമുള്ളവര്‍ എന്നിവരാണ് കോവിഡാനന്തരം മരണപ്പെടുന്നത് എന്നൊരു മിഥ്യാ ധാരണ നിലനിന്നിരുന്നു പലര്‍ക്കുമിടയില്‍. കഴിഞ്ഞ ദിവസങ്ങളിലെ കണക്ക് പരിശോധിച്ചാല്‍ നമ്മള്‍ക്കിടയിലെ ചെറുപ്പക്കാരുടെ – ചെറുപ്പക്കാരികളുടെ മരണ സംഖ്യ വര്‍ദ്ധനവ് മനസ്സിലാകും.
അതിനാല്‍ മിഥ്യാ ധാരണകള്‍ മാറ്റിവെച്ചു… അവരവരുടെയും കുടുംബത്തിന്റെയും നമുക്ക് ചുറ്റുമുള്ളവരുടെയും ആരോഗ്യവും, സുരക്ഷയും, ജീവനും കാത്തു സൂക്ഷിക്കണം എന്നൊരു ഉത്തരവാദിത്വമുണ്ട് നമുക്ക്. രാഷ്ട്രീയവും സ്വാര്ത്ഥതാല്പ്പര്യങ്ങളും മാറ്റിവെക്കുക…
ഇത് ഒന്നിച്ചു അതിജീവിക്കേണ്ട സമയമാണ്… മനുഷ്വത്വം എന്ന വാക്കിന്റെ അര്‍ഥം എന്നും ഓര്‍ക്കപ്പെടുന്ന കാലമാണ്… മതവും ആശയവും അല്ല സഹജീവി സ്നേഹവും ജീവനുമാണ് വലുത് എന്ന് തിരിച്ചറിയേണ്ട കാലം.
ഡബിള്‍ മാസ്ക്ക് ശീലമാക്കുക, ഹാന്‍ഡ് ഗ്ലൗസ് ധരിക്കുക, പുറത്ത് പോയി വന്നാല്‍ സാനിട്ടൈസര്‍ ഉപയോഗിക്കുക, പറ്റിയാല്‍ ഒരു കുളി പാസ്സാക്കുക.
നമുക്ക് ഈ കൊച്ചു ജീവിതം ഇങ്ങനെ സന്തോഷത്തില്‍ ജീവിച്ചു തീര്‍ക്കണ്ടതാണ്…വീണ്ടും കാണേണ്ടവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക