ആസ്തമയെ കുറിച്ച് മിക്കവര്‍ക്കും അമിത ഭീതിയാണ് ആസ്തമാ രോഗം നിര്‍ണയിച്ചാല്‍ മിക്കവര്‍ക്കും അത് ഉള്‍ക്കൊള്ളാന്‍ പ്രയാസമാണ് ഈ കാലഘട്ടത്തിലും. വായിക്കാം നമുക്ക് ആസ്തമയെ കുറിച്ച് ചില കാര്യങ്ങള്‍ ഒഴിവാക്കാം നമുക്ക് ഈ രോഗത്തെക്കുറിച്ചുള്ള അനാവശ്യ ഭീതിയും.
ലോക ആരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ഇന്ന് 339 മില്യണ്‍ ജനതയാണ് ആസ്തമയോടു കൂടി ജീവിക്കുന്നത്. ഇത് കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ പ്രകടമാകവുന്ന അസുഖമാണ്. പ്രധാന ലക്ഷണങ്ങള്‍ വിട്ടുമാറാത്ത ചുമ, ശ്വാസംമുട്ടല്‍, കഫക്കെട്ട്, കുറുങ്ങല്‍ എന്നിവയും കുഞ്ഞുങ്ങളില്‍ ശരീരഭാരം കുറയുക, വിട്ടുമാറാത്ത ശ്വാസകോശ അണുബാധകളും ആണ്. ആസ്തമ രോഗലക്ഷണം ഉറക്കമില്ലായ്മ, അമിതക്ഷീണം, ഊര്‍ജ്ജമില്ലായ്മ, വിദ്യാലയത്തില്‍ നിന്നും ജോലി സ്ഥലത്തില്‍ നിന്നും അവധിയില്‍ പ്രവേശിക്കേണ്ട സാഹചര്യങ്ങള്‍ക്കും കാരണമാകുന്നു.
ആസ്തമയുടെ കാരണക്കാര്‍ എന്തെല്ലാം എന്ന് നോക്കാം:-
1. ജനിതകം- ഏറ്റവും പ്രധാന ഘടന
2. അലര്‍ജി –
a. വീടിനുള്ളില്‍— Home dust mite
വളര്‍ത്തു മൃഗങ്ങള്‍— പട്ടി / പൂച്ച
ബിര്‍ച്ച്
തിരശ്ശീല / പരവതാനികള്‍
b. പുറത്ത്- പൂമ്പൊടി
പൂപ്പല്‍
3. പുകവലി
4. ജോലിസ്ഥലത്തെ കെമിക്കല്‍സ്
5. അന്തരീക്ഷ മലിനീകരണം
6. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം- തണുപ്പ് മൂലം ശ്വാസകോശത്തിന്റെ ചുമരുകളില്‍ ഉണ്ടാകുന്ന നീര്‍ക്കെട്ട്, ചുരുക്കം എന്നിവയാണ് ലക്ഷണത്തിന് കാരണമാകുന്നത്.
രോഗനിര്‍ണ്ണയം ചെയ്യുന്നതിന് ആവശ്യമായത്:-
1. മുകളില്‍ പറഞ്ഞ രോഗലക്ഷണങ്ങള്‍
2. അപകട ഘടകം / രോഗത്തിന് കാരണമാകുന്നവയുടെ സാനിധ്യം, അലര്‍ജിയുടെ ലക്ഷണങ്ങള്‍.
3. Spirometry / ശ്വാസകോശത്തിന് പ്രവര്‍ത്തനക്ഷമത നോക്കുമ്പോള്‍ ശ്വാസകോശ സങ്കോച ശേഷി / ചുരുക്കം കുറഞ്ഞ് ശ്വാസനാള ങ്ങള് വികസിക്കുന്നതിന്റെ തെളിവ്.
രോഗം നിര്‍ണയിച്ചാല്‍ ലക്ഷണങ്ങള്‍ ക്രമീകരിക്കാന്‍ എന്തെല്ലാം ചെയ്യാം:-
1. രോഗം ഉണ്ടാകാന്‍ കാരണമാകുന്ന റിസ്ക് ഫാക്ടര്സ് തടയുക.
2. ലക്ഷണങ്ങള്‍ ആരംഭിക്കുമ്പോള്‍ തന്നെ അവ കുറയ്ക്കുവാന്‍ വേണ്ടി reliever therapy ഉപയോഗിക്കുക.
ഉദാഹരണത്തിന്- സാല്‍ബ്യുട്ടമോള്‍, ലൂക്കോട്രെയീന്‍, ആന്റഗോണിസ്റ്റുകള്‍, ആന്റിഹിസ്റ്റമിന്‍ എന്നിവ.
3. കൃത്യനിഷ്ഠയുള്ള ജീവിതശൈലി, അലര്‍ജി തടയാന്‍.
ആസ്തമ ലക്ഷണങ്ങള്‍ നിയന്ത്രണവിധേയം ആകാത്തതിന്റെ കാരണങ്ങള്‍ ഇവയാണ്:-
1. പുകവലി
2. GERD / Gastro Esophageal Reflex Dose
3. സൈനസൈറ്റിസ്
4. അമിതവണ്ണം
5. മരുന്നുകള്‍ എടുക്കുന്ന രീതിയിലുള്ള തെറ്റ്
6. അണുബാധ
7. ഫങ്കല്‍ സെന്‍സിറ്റെഷന്‍/ ABPA
8. അന്തരീക്ഷ മലിനീകരണം
9. അമിതരക്തസമ്മര്‍ദ്ദം / അനിയന്ത്രിതമായ പ്രമേഹം.
ആസ്തമ പോലെ പെരുമാറുന്ന മറ്റ് അസുഖങ്ങള്‍:-
1. COPD — പുകവലിക്കുന്നവരില്‍ വരുന്ന അസുഖങ്ങള്‍
2. ഈസ്നോഫീലിയ മൂലമുണ്ടാകുന്ന ശ്വാസകോശത്തിന്റെ അലര്‍ജി.
3. ഫങ്കല്‍ സെന്‍സിറ്റെഷന്‍/ ABPA
ആസ്തമയുടെ ചികിത്സാരീതികള്‍ എന്തെല്ലാം:-
1. ശ്വാസനാളങ്ങളുടെ ചുരുക്കം കുറയ്ക്കുവാന്‍ ബ്രോങ്കോഡയലേറ്റര്സ്
Salbutamnol / Salmetrol എന്നിവ
2. Leukotriene antagonist
ഉദാഹരണത്തിന് Mantelukast
3. നിത്യ വ്യായാമം
4. അലര്‍ജിയുള്ള വസ്തുക്കള്‍ ഉപേക്ഷിക്കുക, ഉദാഹരണത്തിന്:- കോസ്മറ്റിക്സ്, പെര്‍ഫ്യൂം.
വിട്ടുമാറാത്ത ഒരു അസുഖം ആയിട്ടാണ് ആസ്മയെ കാണുന്നത്. ഇതൊരു മാറാരോഗം ആണെന്ന് പറയുന്ന കാലഘട്ടം കഴിഞ്ഞു. കൃത്യമായ ചികിത്സ എടുക്കുന്നതിലൂടെ ആസ്തമയുടെ ലക്ഷണങ്ങള്‍ ക്രമീകരിക്കുവാന്‍ കഴിയുന്നതാണ്. വളരെ കുറവ് മരുന്നുകള്‍ കൊണ്ടോ മരുന്ന് ഇല്ലാതെയോ ആസ്മയെ നമുക്ക് നിയന്ത്രിക്കാന്‍ സാധിക്കുന്നതാണ്. ഓരോ വ്യക്തിയെയും വ്യത്യസ്തനായി കണ്ടുകൊണ്ടാണ് ചികിത്സ നല്‍കുന്നത്. ആസ്മ രോഗം ഏതു ഘട്ടത്തിലെത്തി എന്നതനുസരിച്ചാണ് രോഗ ലക്ഷണം കാണിക്കുന്നത്. അതിനനുസരിച്ചുള്ള മരുന്നുകള്‍ ആണ് രോഗിക്ക് നല്‍കുന്നത്. കഠിനമായ ആസ്ത്മ രോഗികള്‍ക്കും നവീകരിച്ച ചികിത്സ രീതികള്‍ ഇന്ന് ലഭ്യമാണ്
ഉദാഹരണത്തിന് :-
1. അല്ലെര്ജന് ഇമ്മ്യുണോ തെറാപ്പി
2. ആന്റി ഐ ജി ഇ ട്രീറ്റ്മെന്റ്
3. ബ്രോന്കിയല് തെര്‍മോപ്ലാസ്റ്റി / Bronchial thermoplasty
4. നവീകരിച്ച മരുന്നുകള്‍ / Ultralong acting drugs
ആസ്ത്മയെക്കുറിച്ചുള്ള ഏറ്റവും വലിയ മിഥ്യ ഇന്‍ഹേലര്‍ തെറാപ്പിയോടുള്ള അവഗണനയാണ്. ഇന്‍ഹേലര്‍ ഉപയോഗിക്കുന്നതിലൂടെ മരുന്ന് ശ്വാസകോശത്തിലേക്ക് മാത്രമേ പോകുന്നുള്ളു.
ഇന്‍ഹേലര്‍ തെറാപ്പിയുടെ ഗുണങ്ങള്‍:-
1. മരുന്നിന്റെ ഡോസ് കുറച്ച് മതി.
2. ശ്വാസകോശത്തില്‍ മാത്രമായി എത്തുന്നു, അതുകൊണ്ട് പാര്‍ശ്വഫലങ്ങള്‍ കുറയുന്നു.
3. മരുന്നിന്റെ പ്രവര്‍ത്തനം വേഗത്തില്‍ ആയതിനാല്‍ വേഗത്തിലുള്ള ആശ്വാസം ലഭിക്കുന്നു.
4. കുറഞ്ഞ ചികിത്സാ ചിലവ്.
5. ടാബ്ലറ്റിനെ അപേക്ഷിച്ച് വളരെ കുറച്ച് മരുന്ന് ഉപയോഗിച്ചാല്‍ മതി.
6. ഇന്‍ഹേലര്‍ ഉപയോഗിക്കുന്നതിലൂടെ പ്രമേഹം വരാന്‍ സാധ്യതയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക