കൊച്ചി : കൊച്ചി കോർപ്പറേഷൻ കൗൺസിൽ അംഗം കെ.കെ ശിവൻ അന്തരിച്ചു. കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. മൂന്നാഴ്ചയായി കോവിഡിന് ചികിത്സയിലായിരുന്നു.
ഇതിനിടെ വൃക്ക ഉൾപ്പടെയുള്ള ആന്തരികാവയവങ്ങൾ പ്രവർത്തനരഹിതമാകുകയും ഡയാലിസിസ് ആരംഭിക്കുകയും ചെയ്തിരുന്നു.
ന്യുമോണിയ കൂടി ബാധിച്ചതോടെ ആരോഗ്യനില മോശമാകുകയായിരുന്നു. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്കാരം നടക്കും. ഭാര്യ: ബിന്ദു ശിവൻ, മക്കൾ: വിവേക് ശിവൻ, പൂജ ശിവൻ.
സിഐടിയു ജില്ലാ കമ്മിറ്റി അംഗവും ഹെഡ് ലോര്‍ഡ് ആന്റ് ജനറല്‍ വര്‍ക്കേസ് ജില്ലാ സെക്രട്ടറിയുമായിരുന്നു. മഹാരാജാസ് കോളജ് വിദ്യാർത്ഥിയായിരിക്കെ എസ്എഫ്ഐയിലൂടെയാണ് ശിവൻ ഇടതു രാഷ്ട്രീയത്തിലെത്തുന്നത്.
തുടർന്ന് തൊഴിലാളി സംഘടനയിൽ സജീവമായി. പിതാവ് കുഞ്ഞൻബാവ കൊച്ചി കോർപ്പറേഷൻ കൗൺസിലറായിരുന്നു. കൊച്ചി കോർപ്പറേഷൻ 63ാം ഡിവിഷൻ പ്രതിനിധിയായിരുന്നു ശിവൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക