തിരുവനന്തപുരം: തിരുവനന്തപുരത്ത് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പോസ്റ്ററുകള്‍. കടിച്ചു തൂങ്ങിയാല്‍ പ്രവര്‍ത്തകര്‍ക്ക് അടിച്ചിറക്കേണ്ടി വരുമെന്നും പാര്‍ട്ടിയെ വെന്റിലേറ്ററിലാക്കി, ഇനി ശവദാഹം കൂടി നടത്തിയേ മാറുകയുള്ളുവെന്നുമാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്.
കെപിസിസിയിലെ സുഖജീവിതം അവസാനിപ്പിക്കണമെന്നും കെപിസിസിയിലെ അച്ചി ഭരണം അവസാനിപ്പിക്കണമെന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നു. സേവ് കോണ്‍ഗ്രസ് എന്ന പേരില്‍ എംഎല്‍എ ഹോസ്റ്റലിന് മുന്‍പിലാണ് പോസ്റ്റര്‍ ഒട്ടിച്ചിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് ശേഷം കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള അമര്‍ഷം മറനീക്കി പുറത്തു വരുന്നതിന്റെ സൂചനയായാണ് ഈ പോസ്റ്ററുകള്‍ വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക