മാതൃദിനത്തില്‍ വനിത ശിശു വികസന വകുപ്പിന് നന്ദി അറിയിച്ച് നടി റിമ കല്ലിങ്കല്‍. സോഷ്യല്‍ മീഡിയയില്‍ ചെയ്യുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് വനിതാ ശിശു വികസന വകുപ്പിലെ എല്ലാവരോടും നന്ദി പറയാന്‍ ഇന്ന് നല്ല ദിവസമാണെന്ന് തോന്നുന്നു എന്നാണ് റിമ ഫെയ്സ്ബുക്കില്‍ കുറിക്കുന്നത്.
”സോഷ്യല്‍ മീഡിയയില്‍ ചെയ്യുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് വനിതാ ശിശു വികസന വകുപ്പിലെ എല്ലാവരോടും നന്ദി പറയാന്‍ ഇന്ന് നല്ല ദിവസമാണെന്ന് തോന്നുന്നു. ഒരു പുരോഗമന സംസ്ഥാനമെന്ന നിലയില്‍, സാധാരണവല്‍ക്കരിക്കപ്പെട്ട ലിംഗപരമായ വേര്‍തിരിവിനെയും, പുരാഷാധിപത്യത്തിന്റെ തലങ്ങളെയും പൊളിച്ചു കൊണ്ടിരിക്കുകയാണ്.”
”ഇനിയും ഇത്തരം സ്ഥിരരൂപങ്ങളെ പൊളിച്ചുകൊണ്ട് മുന്നേറാം, അതില്‍ ആ മീന്‍ പൊരിച്ചത് ചോദിക്കുന്നതും ഉള്‍പ്പെടുന്നു” എന്നാണ് റിമ കല്ലിങ്കലിന്റെ കുറിപ്പ്. ആണ്-പെണ് വേര്‍തിരിവിനെതിരെ നേരത്തെയും ശബ്ദം ഉയര്‍ത്തിയ താരമാണ് റിമ കല്ലിങ്കല്‍.
സ്നേഹത്തിന്റെ നിറകുടം, ക്ഷമയുടെ പര്യായം, സൂപ്പര്‍ വുമണ്‍ തുടങ്ങി പ്രതീക്ഷകളുടെ ഭാരമേല്‍പ്പിക്കുന്നതിന് പകരം അമ്മമാരും സാധാരണ മനുഷ്യരാണ് എന്നോര്‍ക്കാം, അവരെ അവരായി തന്നെ അംഗീകരിക്കാം എന്നാണ് വനിത ശിശു വികസന വകുപ്പ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക