ന്യൂഡൽഹി: ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിയുൾപ്പെട്ട സെൻട്രൽ വിസ്ത നിർമാണത്തിൻറെ ചിത്രങ്ങൾ പകർത്തുന്നതിന് വിലക്ക് ഏർപ്പെടുത്തി. നിർമാണ സ്ഥലത്ത് ഫോട്ടോ, വിഡിയോ ചിത്രീകരണത്തിന് നിരോധനം ഏർപ്പെടുത്തിയതായി കേന്ദ്ര പൊതുമരാമത്ത് വകുപ്പ് ബോർഡ് സ്ഥാപിച്ചു.
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്നതിനിടെ കേന്ദ്ര സർക്കാർ സെൻട്രൽ വിസ്ത പദ്ധതിയുമായി മുന്നോട്ടുപോകുന്നതിൽ പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഫോട്ടോ, വിഡിയോ ചിത്രീകരണത്തിന് നിരോധനം ഏർപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക