ഇസ്രായേല്‍ പലസ്തീൻ ആക്രമണം തുടരുന്നതിനിടെ പരോക്ഷമായി ന്യായീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന് അറിയിച്ചു കൊണ്ടാണ് ജോ ബൈഡന് രംഗത്തെത്തിയത്.
മാധ്യമങ്ങളോട് സംസാരിക്കവെയാണ് ബൈഡന് ഇസ്രായേലിനെ പിന്തുണച്ച് രംഗത്തെത്തിയത്.
പെട്ടെന്ന് തന്നെ എല്ലാത്തിനും ഒരു അവസാനം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് കരുതുന്നുതെന്നും ജോ ബൈഡന് പറഞ്ഞു.
‘ഇസ്രാഈലിന്റെ സുരക്ഷയെയും അക്രമത്തെ പ്രതിരോധിക്കാനുള്ള അവരുടെ അവകാശത്തെയും അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡന് പിന്തുണച്ചു. സംഘര്‍ഷം ഒഴിവാക്കുന്നതിന് അമേരിക്ക ശ്രമിക്കും,’ യു.എസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണും ഇസ്രാഈലിനെ പിന്തുണച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക