ന്യൂഡല്‍ഹി:കോവിഡ് ബാധിച്ച് ഡല്‍ഹിയിലെ സര് ഗംഗാറാം ആശുപത്രിയിലെ ഡോക്ടറും പ്രമുഖ ഗൈനക്കോളജിസ്റ്റുമായ എസ്.കെ. ബണ്ഡാരി മരിച്ചു. 86 വയസായിരുന്നു. കോവിഡ് ബാധിതയായി ചികിത്സയിലായിരുന്ന അവര്‍ വ്യാഴാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.
ഹൃദയ സംബന്ധമായ ചികിത്സക്ക് രണ്ടാഴ്ച മുമ്ബാണ് ബണ്ഡാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കോവിഡ് ബാധയെ തുടര്‍ന്ന് ആരോഗ്യനില വഷളായതോടെ വ്യാഴാഴ്ച ഉച്ച മണിയോടെ മരിച്ചതായി ഗംഗാറാം ആശുപത്രി ചെയര്മാന് ഡോ. ഡി.എസ്. റാണ പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി മക്കളായ പ്രിയങ്ക ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരെ പ്രസവിച്ചപ്പോഴും പ്രിയങ്ക രണ്ടുമക്കളെ പ്രസവിച്ചപ്പോഴും ചികിത്സ നല്‍കിയത് ഇവരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക