കൊച്ചി: ഇന്ധന വില ഇന്നും കൂട്ടി. 24 പൈസ പെട്രോളിനും, 29 പൈസ ഡീസലിനും ഇന്ന് കൂട്ടി. ഇതോടെ പെട്രോള്‍ ലിറ്ററിന് 92 രൂപ 68 പൈസയും ഡീസല്‍ വില 87 രൂപ 71 പൈസയുമാണ് ഇന്ന് കൊച്ചിയിലെ വില.
രാജ്യത്ത് ദിനംപ്രതി ഇന്ധന വില തെരഞ്ഞെടുപ്പിന് ശേഷം വര്‍ധിപ്പിക്കുകയാണ്. തുടര്‍ച്ചയായ ഒന്‍പതാം ദിവസമാണ് ഈ മാസം ഇന്ന് വില കൂടുന്നത്.
പെട്രോളിന്റെയും ഡീസലിന്റെയും വില കൂടാന്‍ കാരണം അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നതിനാല്‍ ആണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം
പ്രതികരിക്കാൻ ഇവിടെ എഴുതുക