‘ആരെടേ ഈ രതുൾ കുമാർ കെ.വി..?, ഈശ്വരാ അതൊരു സാങ്കൽപ്പിക കഥാപാത്രം ആകണേ, ഇല്ലെങ്കിൽ അവൻ എയറിലായതു തന്നെ…’ മഹാദുരിതങ്ങൾക്കിടെ ചിരിക്കാനുള്ള വക നൽകുകയാണ് അഖിൽ കവലയൂർ.
ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ച വിഡിയോ നടൻ ജയസൂര്യ സ്വന്തം പേജിൽ പങ്കുവച്ചതോടെയാണ് ഈ ആശംസ വൈറലാകുന്നത്.
‘കൊറോണയും ചുഴലിക്കാറ്റും മഴയും വെള്ളപ്പൊക്കവും പ്രകൃതി ദുരന്തവും കറണ്ടും ഇല്ലാതെ ബാറ്ററി ചാർജും തീർന്ന് ലോക്ഡൗണായിട്ട് വീട്ടിലിരിക്കുന്ന എന്നെ കൊണ്ട് ഈ ബർത്ത്ഡേ വിഷസ് പറയിപ്പിക്കുന്ന രതുൽ കുമാർ കെ.വിക്ക് എന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ.’
ഇപ്പോഴത്തെ മലയാളിയുടെ എല്ലാ നിസഹായവസ്ഥയും വിവരിക്കുന്ന ഈ ആശംസ വിഡിയോ ഇപ്പോൾ വൈറലാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക