രണ്ടാം പിണറായി സര്‍ക്കാരില്‍ നിന്നും ശൈലജ ടീച്ചറെ ഒഴിവാക്കിയ പാര്‍ട്ടി തീരുമാനത്തെ പിന്തുണച്ച് നടന് വിനായകന്. പുതിയ മന്ത്രിസഭയിലെ മൂന്ന് വനിത മന്ത്രിമാരായ വീണാ ജോര്‍ജ്, ആര് ബിന്ദു, ജെ ചിഞ്ജു റാണി എന്നിവരുടെ ചിത്രം പങ്കുവെച്ചായിരുന്നു വിനായകന് നിലപാട് വ്യക്തമാക്കിയത്. ചിത്രത്തിന് വിനായകന് നല്കിയ അടിക്കുറിപ്പാണ് ശ്രദ്ധേയം. പെണ്ണിനെന്താ കുഴപ്പം എന്നാണ് വിനായകന് ചിത്രം പങ്കുവെച്ച് കുറിച്ചത്.
ശൈലജ ടീച്ചറെ മന്ത്രിപദത്തില്‍ നിന്നും ഒഴിവാക്കിയതില്‍ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് വിനായകന്റെ പോസ്റ്റ്. ഇന്നലെ റിമ കല്ലിങ്കല്‍ ശൈലജ ടീച്ചറെ തിരിച്ച് കൊണ്ട് വരണമെന്ന് പറഞ്ഞ് പങ്കുവെച്ച പോസ്റ്റും വിനായകന് പങ്കുവെച്ചിരുന്നു. ഇതിന് മുമ്പും സിപിഐഎം അനുഭാവിയായ വിനായകന് പാര്‍ട്ടി സമ്പന്ധമായ തീരുമാനങ്ങളെ പിന്തുണച്ച് പോസ്റ്റുകള്‍ പങ്കുവെച്ചിട്ടുണ്ട്. എങ്കിലും ആദ്യമായാണ് വിനായകന് സ്വന്തമായി അടിക്കുറിപ്പ് എഴുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക