പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകർക്ക് ഇനി വിരോധം കൂടുമെന്ന് കൊടിക്കുന്നിൽ സുരേഷ്
വി.ഡി സതീശൻറെ ഫ്ലക്സ് കീറുന്ന ചിത്രം പങ്കുവെച്ചാണ് കൊടിക്കുന്നിലിൻറെ ആശംസ. സോളാർ സമര കാലത്തെ ഫോട്ടോയാണ് കൊടിക്കുന്നിൽ ആശംസയ്ക്കൊപ്പം പോസ്റ്റ് ചെയ്തത്.
ഫെയ്സ്ബുക്ക് കുറിപ്പ്
ഐശ്വര്യകേരളത്തിനായി തുടങ്ങിവെച്ച യാത്ര തളർച്ചയില്ലാതെ നമ്മൾ ലക്ഷ്യത്തിലെത്തിക്കുക തന്നെ ചെയ്യും..
സംഘടിതമായി, സുശക്തമായി ഓരോ യുഡിഎഫ് പ്രവർത്തകനും ഒപ്പമുണ്ടാകും..
പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടുന്ന, വെറുപ്പിന്റെ രാഷ്ട്രീയത്തെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തുന്ന പ്രിയപ്പെട്ട സഹപ്രവർത്തകന്..
ഈ ജനതയുടെ നായകന്, കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വിഡി സതീശന് അഭിനന്ദനങ്ങൾ…
വരാനിരിക്കുന്ന സമരവസന്തങ്ങൾക്ക് അഭിവാദ്യങ്ങൾ. DYFI, SFI ഗുണ്ടകൾ മുമ്പ് വിഡി സതീശന്റെ ഫ്ളക്സിനോട് കാണിക്കുന്ന അതിക്രമത്തിന്റെ ഫോട്ടോയാണ്. അവർ പണ്ടുമുതൽ കൊതിക്കുന്ന ചോരയാണ്. ഇനിയാ കൊതി കൂടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക