അമ്മ വൃക്ക നല്‍കിയതിന്റെ 18-ാം വാര്‍ഷിക ദിനത്തില്‍ നോര്‍ബര്‍ട്ടും കുടുംബവും കോവിഡിനെയും പൊരുതി തോല്പിച്ചു.
2003 മേയ് 19 നാണ് 14 വയസ്സുകാരനായ ആലപ്പുഴ, വാടയ്ക്കല്‍ തൈപ്പറമ്പില്‍ ടി.വി. നോര്ബര്ട്ടിനു (അനു വര്‍ഗീസ്) മെഡിക്കല്‍ കോളജ് നെഫ്രോളജി വിഭാഗത്തിലെ ഡോ. കെ.പി. ജയകുമാറിന്റെ നേതൃത്വത്തില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. അമ്മ ലൂസിയാണ് വൃക്കദാനം ചെയ്തത്.
ഇപ്പോള്‍ ബാങ്ക് ജീവനക്കാരനാണ് നോര്‍ബര്‍ട്ട്. അദ്ദേഹവും ഭാര്യ ആഷ്ലിയും മൂന്നാഴ്ച മുന്‍പ് കോവിഡ് പോസിറ്റീവായി. 4 വയസ്സുള്ള മകള്‍ നേഹയെ ബന്ധുവീട്ടിലേക്കു മാറ്റിയ ശേഷം വീട്ടില്‍ എല്ലാവരും ക്വാറന്റീനിലായി.
വൃക്കരോഗികള്‍ക്കു കോവിഡ് അപകട സാധ്യത കൂടുതലായതിനാല്‍ ഡോ. കെ.പി. ജയകുമാറും മറ്റു ഡോക്ടര്‍മാരും ആരോഗ്യ വകുപ്പും നോര്ബര്ട്ടിന്റെകാര്യത്തില് ഏറെ ശ്രദ്ധിച്ചു. ഇപ്പോള്‍ എല്ലാവരും ക്വാറന്റീന് പൂര്‍ത്തിയായി ആരോഗ്യത്തോടെ ഇരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക