ഇരട്ട സംവിധായകരായ രാജ്, ഡികെയും ചേർന്നൊരുക്കുന്ന ആമസോൺ ഒറിജിനൽ സീരീസാണ് ‘ഫാമിലി മാൻ’. സീരീസിന്റെ രണ്ടാംഭാഗവും എത്തുകയാണെന്ന വാർത്ത നേരത്തെ തന്നെ പുറത്തുവന്നിരുന്നു. മാത്രമല്ല, സീരീസിന്റെ രണ്ടാംഭാഗത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങിയിരുന്നു. തെലുങ്ക് താരം മനോജ് വാജ്പേയിക്കും പ്രിയാമണിക്കുമൊപ്പം രണ്ടാംഭാഗത്തിൽ സാമന്തയും എത്തുന്നുണ്ട്.
അച്ഛനും അമ്മയും പിരിഞ്ഞതില്‍ സന്തോഷമാണ്, ആവേശമാണ് അന്ന് തോന്നിയത്: ശ്രുതി ഹസന്
എന്നാൽ ഇപ്പോഴിതാ മറ്റൊരു വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. ‘ദി ഫാമിലിമാന് 2’ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ കേന്ദ്രത്തിന് കത്തെഴുതിയിരിക്കുകയാണ്. തമിഴ്നാട് മന്ത്രി മനോ തങ്കരാജ് കേന്ദ്രമന്ത്രി ജാവദേക്കറിനാണ് കത്തെഴുതിയിരിക്കുന്നത്. ശ്രീലങ്കന്‍ തമിഴരും അവരുടെ പ്രതിഷേധവും നിഷേധാത്മകമായി കാണിക്കുന്നുവെന്ന് ആരോപിച്ച് തമിഴ്നാട് ഐ & ബി മന്ത്രി മനോ തങ്കരാജ് കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറിന് കത്തെഴുതിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക