തിരുവനന്തപുരം: സ്കൂളുകളിലും കോളജുകളിലും ജൂണ്‍ ഒന്നിനുതന്നെ അധ്യയനവര്‍ഷം ആരംഭിക്കാന്‍ തീരുമാനം. ഉന്നതതല യോഗത്തിലാണ് ധാരണയായത്. അധ്യയന വര്‍ഷാരംഭം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വ്യാഴാഴ്ച വാര്‍ത്താസമ്മേളനം നടത്തും.
ജൂണ്‍ ഒന്നിനുതന്നെ ഓണ്‍ലൈനായി ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനം. ഒന്നാം ക്ലാസില്‍ പുതുതായി ചേരുന്നവര്‍ക്കായി ഓണ്‍ലൈനായി പ്രവേശനോത്സവവും സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകള്‍ക്കായിരിക്കും ജൂണ്‍ ഒന്നിന് ക്ലാസുകള്‍ തുടങ്ങുക. ഈമാസം അവസാനത്തോടെ ക്ലാസ് പൂര്‍ത്തിയാകുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് പ്ലസ് ടു ക്ലാസുകള്‍ തുടങ്ങുന്നത് സംബന്ധിച്ച് വൈകാതെ തീരുമാനമെടുക്കും.
അതേസമയം കോളജുകളിലും സര്‍വകലാശാലകളിലും ജൂണ്‍ ഒന്നിനുതന്നെ അധ്യയന വര്‍ഷം തുടങ്ങാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി വിളിച്ച സര്‍വകലാശാല വൈസ്ചാന്‍സലര്‍മാരുടെ യോഗത്തിൽ ധാരണയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക