കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റിലേക്കുള്ള ലിക്വിഡ് ഓക്സിജൻ ക്രയോജനിക് ടാങ്ക് തിങ്കളാഴ്ചയെത്തും. ബറോഡയിൽനിന്നാണ് ടാങ്ക് കൊണ്ടുവരുന്നത്. ആറു കിലോ ലിറ്ററാണ് ടാങ്കിന്റെ ശേഷി. ബലിഓക്സിജൻ പ്ലാന്റിന്റെ പ്രവൃത്തി വിലയിരുത്താൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ബുധനാഴ്ച ജില്ലാആശുപത്രി സന്ദർശിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, സ്ഥിരം സമിതി അധ്യക്ഷ ടി സരള, ജില്ലാആശുപത്രി സൂപ്രണ്ട് ഡോ. വി കെ രാജീവൻ എന്നിവർ ഒപ്പമുണ്ടായി. ജില്ലാപഞ്ചായത്ത് 37 ലക്ഷം രൂപയാണ് പ്ലാന്റിനായി നൽകിയത്. 600 എൽപിഎം (ലിറ്റർ പെർ മിനിറ്റ്) ശേഷിയുള്ള പ്ലാന്റിനുള്ള പശ്ചാത്തല സൗകര്യമൊരുക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്. ബിപിസിഎല്ലിന്റെയും കെയർ ഇന്ത്യയുടെയും സഹകരണത്തോടെയാണ് പ്ലാന്റ് സ്ഥാപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക