പൃഥ്വിരാജിനേയും കുടുംബത്തെയും ആക്ഷേപിച്ചുള്ള ജനംടിവി ലേഖനത്തിൽ പ്രതികരണവുമായി സംവിധായകൻ എം എ നിഷാദ്. അദ്ദേഹത്തിന് നല്ല ചങ്കൂറ്റം ഉണ്ടെന്നും വെള്ളിത്തിരിയിൽ മാത്രമല്ല ജീവിതത്തിലും അദ്ദേഹം നായകൻ തന്നെയാണെന്നും എം എ നിഷാദ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
എം എ നിഷാദിന്റെ വാക്കുകൾ:
അത്യാവശ്യം ചങ്കൂറ്റമുളള ചെക്കനാ.. നട്ടെല്ലിന് പകരം വാഴപ്പിണ്ടിയല്ല എന്ന് സാരം. എന്റെ ആദ്യ ചിത്രത്തിലെ നായകൻ. വെളളിത്തിരയിൽ മാത്രമല്ല..ജീവിതത്തിലും നായകനാണ് അയാൾ. അയാൾ…പൃഥ്യിരാജ്. ഡിയർ,മൃൂത്രോംസ് വെറുതെ വാല് മുറിയാൻ നിൽക്കണ്ട…വണ്ടി വിട്.
സുകുമാരന്റെ മൂത്രത്തില്‍ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാണിക്കണമെന്നാണ് ജനം ടിവി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലെ പരാമര്‍ശം. പൃഥ്വിരാജിന്റെ കണ്ണീര് വീണ്ടും ജിഹാദികള്‍ക്കു വേണ്ടി എന്ന തലക്കെട്ടില്‍ ജികെ സുരേഷ് ബാബുവാണ് ലേഖനം എഴുതിയിരിക്കുന്നത്.
രാജ്യവിരുദ്ധ ശക്തികള്‍ക്കൊപ്പം പൃഥ്വിരാജ് കുരച്ചു ചാടുമ്പോള്‍ നല്ല നടനായ സുകുമാരനെ ആരെങ്കിലും ഓര്‍മ്മിപ്പിച്ചാല്‍ അത് പിതൃസ്മരണയായിപ്പോകുമെന്നും ലേഖനത്തില്‍ പറയുന്നു. വിമര്‍ശനങ്ങള്‍ കൂടിയതോടെ ജനം ടിവി ലേഖനം പിന്‍വലിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക