പുത്തൻ പുതിയ ഓഫറുകളുമായി എത്തിയിരിക്കുകയാണ് ആമസോൺ. എസ്ബിഐ നോ-കോസ്റ്റ് ഇഎംഐ ഓഫറുകളാണ് ആമസോൺ നൽകുന്നത്. ഇതിലൂടെ ഇനി വൻ വിലക്കിഴിവിൽ അവശ്യ സാധനങ്ങൾ സ്വന്തമാക്കാനാകും. പൊതുവിൽ ആമസോൺ വിലക്കിഴിവ് ഓഫറുകളുമായി എത്തുമ്പോൾ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന ഗാഡ്ജെറ്റുകളായി സ്മാർട്ട്ഫോണുകൾ മാറാറുണ്ട്. അതിനാൽ തന്നെ വിലക്കിഴിവിന്റെ കൂട്ടത്തിൽ ഏറ്റവും മികച്ച സ്മാർട്ട്ഫോണുകളും നൽകുന്നുണ്ട്.
വൺപ്ലസ് 9 പ്രോ, വൺപ്ലസ് 8 ടി 5 ജി എന്നിവയും പ്രീമിയം സ്മാർട്ട്ഫോണുകളായ ആപ്പിൾ ഐഫോൺ 11, എംഐ 11 എക്സ് സീരീസ്, ഐക്യുഒ 7 5 ജി എന്നിവയും വളരെ കുറഞ്ഞ നിരക്കിൽ ആമസോണിൽ നിന്നും വാങ്ങുവാൻ സാധിക്കും. ആമസോൺ ബിഗ് ഡെയ്സ് സെയിലിന്റെ ഭാഗമായി ആമസോൺ വഴി ഇലക്ട്രോണിക്സ് ഡിവൈസുകൾക്കും മറ്റ് സാധനങ്ങൾക്കും വലിയ വിലക്കുറവ് തന്നെ ലഭിക്കും. മാത്രമല്ല, എസ്ബിഐ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് നിങ്ങൾക്ക് ഡിസ്കൗണ്ടുകൾ ലഭിക്കുന്ന ഡിവൈസുകളുടെ ഒരു ലിസ്റ്റും ഓഫറുകളും ഇവിടെ നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക