രാജ്യത്ത് 5ജി സാങ്കേതികവിദ്യയിലേക്ക് ചുവടുവയ്പുമായി ഒപ്പോ. 5ജി സ്റ്റാൻഡേർഡുകൾ വികസിപ്പിക്കുന്നതിലും ഹാർഡ്വെയർ, സോഫ്റ്റ് വെയർ നിർമ്മാണത്തിലും ഒപ്പോ ഇപ്പോൾ വളരെ മുന്നിലാണ്. ഹൈദരാബാദിലെ ആർ & ഡി സൗകര്യം ഇന്ത്യയുടെ 5ജി സാങ്കേതിക വിദ്യയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്നുണ്ട്. സ്മാർട്ട് ഡിവൈസ് ബ്രാൻഡായ ഒപ്പോ 5ജി സാങ്കേതികവിദ്യയിൽ ആദ്യം തൊട്ട് തന്നെ മികച്ച മുന്നേറ്റം കാഴ്ച വെയ്ക്കാൻ ആഗ്രഹിക്കുന്ന ബ്രാൻഡ് കൂടിയാണ് എന്നതും ശ്രദ്ധേയമാണ്.
ഇന്ത്യയിൽ അടുത്തിടെ ഒപ്പോ ആദ്യത്തെ 5ജി ഇന്നൊവേഷൻ ലാബ് സ്ഥാപിച്ചിരുന്നു. സാങ്കേതികവിദ്യ മികച്ചതാക്കി ഇന്ത്യൻ ഉപയോക്താക്കളിലേക്ക് എത്തിക്കാനുള്ള പ്രതിജ്ഞാബദ്ധത ഉറപ്പാക്കുന്നതിനായാണ് ഒപ്പോ ഇത്തരം ഒരു മുന്നേറ്റം കുറിച്ചത്. 5ജിയിലേക്കുള്ള വളർച്ചയിൽ ഇന്ത്യയെ പിന്തുണയ്ക്കുകയും ഒപ്പോ ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക