ഭോപ്പാല്‍: മധ്യപ്രദേശിലെ ഉജ്ജെയ്നിൽ ഭൂമി തര്‍ക്കത്തെ തുടർന്ന് അഞ്ച് പേര് യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തി.ഗോവിന്ദ്(26)ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ മാരകമായ പരിക്കേറ്റതാണ് മരണകാരണം.മര്‍ദനത്തെ തുടര്‍ന്ന് ബോധം നഷ്ടമായ ഗോവിന്ദിനെ പ്രതികള്‍ വീടിന് മുന്പില് കൊണ്ടുപോയി വിട്ടിരുന്നു.
തുടര്‍ന്ന് ബന്ധുക്കള്‍ അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. കേസിലെ പ്രതികളായ അഞ്ച് പേരെയും പോലീസ് അറസ്റ്റ് ചെയ്തു
ഗോവിന്ദും പ്രതികളും തമ്മില്‍ ഭൂമിയുടെ പേരില്‍ ദീര്‍ഘനാളായി തര്‍ക്കമുണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി. പ്രശ്നം പരിഹരിക്കാന്‍ ചര്‍ച്ച നടത്താമെന്ന് ആവശ്യപ്പെട്ട് പ്രതികളിലൊരാളായ അശു ദാഗര്‍ ഗോവിന്ദിനെ തന്റെ വീട്ടിലേക്ക് വിളിപ്പിച്ചിരുന്നു. ഇവിടെ വച്ചാണ് സംഭവമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക