ഇന്ത്യന്‍ സിനിമ ഈ വര്‍ഷം കാത്തിരിക്കുന്ന പ്രധാന റിലീസുകളില്‍ ഒന്നാണ് കാര്‍ത്തിക് സുബ്ബരാജ് – ധനുഷ് ടീമിന്റെ ‘ജഗമേ തന്തിരം’. പേട്ടയ്ക്ക് ശേഷം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സിനിമ ധനുഷിന്റെ നാല്പതാമത് ചിത്രമാണ്.
ഗ്യാങ്സ്റ്റര്‍ കഥ പറയുന്ന ജഗമേ തന്തിരത്തില്‍ മലയാളി താരങ്ങളായ ജോജു ജോര്‍ജ്ജ് ഐശ്വര്യ ലക്ഷ്മി തുടങ്ങിയ മലയാളി താരങ്ങള്‍ക്ക് പുറമെ കേരളത്തില്‍ നിന്നും ഒരാള്‍ കൂടിയുണ്ട്; അനൂപ് ശശിധരന്. തൃപ്പൂണിത്തുറ സ്വദേശിയായ അനൂപ് സംഗീത സംവിധായകനായാണ് സിനിമാ രംഗത്തേയ്ക്ക് എത്തിയത്.
വിനു ജോസഫ് ഒരുക്കിയ നവംബര്‍ റെയിന്‍ എന്ന ചിത്രത്തിന് സംഗീതമൊരുക്കിയത് അനൂപായിരുന്നു. ‘ജിഗര്‍ തണ്ട’ മുതല്‍ കാര്‍ത്തിക് സുബ്ബരാജുമായി നല്ല സൗഹൃദയത്തിലുള്ള അനൂപ് ഓഡിഷന് വഴി തന്നെയാണ് ജഗമേ തന്തിരത്തിന്റെ ഭാഗമാകുന്നത്. ലണ്ടനില്‍ ചിത്രീകരിച്ച സിനിമയിലെ തന്റെ ആദ്യ ഷോട്ട് തന്നെ ധനുഷിനൊപ്പമായിരുന്നു.
ഇതിനോടകം തന്നെ ധനുഷിനൊപ്പം അനൂപ് അഭിനയിച്ച ജഗമേ തന്തിരത്തിലെ പുറത്തിറങ്ങിയ ‘ബുജി ബുജി’ ഗാനരംഗത്തിലെ പ്രകടനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ശക്തിവേല്‍ പെരുമാള്‍ സ്വാമി ഒരുക്കുന്ന മലയാളചിത്രം വികൃതിയുടെ തമിഴ് പതിപ്പിലാണ് ഇനി അനൂപ് അഭിനയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക