പാമ്പുകളെ വിദഗ്ധമായി പിടികൂടുന്നതിന്റെ നിരവധി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ ഒരു യുവതി യാതൊരു സുരക്ഷാ മുന്‍കരുതലും സ്വീകരിക്കാതെ കൈ കൊണ്ട് പാമ്പിനെ പിടികൂടുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.
വിയറ്റ്നാമില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. കൂറ്റന്‍ പാമ്പിനെയാണ് വരുതിയിലാക്കാന്‍ യുവതി ശ്രമിക്കുന്നത്. തെരുവില്‍ നിന്നാണ് യുവതി പാമ്പിനെ പിടികൂടിയത്.
യുവതി ഹെല്‍മറ്റും മാസ്കും ധരിച്ചിട്ടുണ്ട്. യാതൊരു സുരക്ഷാ മുന്‍കരുതലും സ്വീകരിക്കാതെ കൈ കൊണ്ട് പാമ്പിനെ പിടികൂടുന്ന യുവതിയുടെ ധൈര്യത്തെ പ്രകീര്‍ത്തിച്ച് നിരവധി കമന്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക