സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. രണ്ട് ദിവസങ്ങൾക്ക് ശേഷം പവന്റെ വില 80 രൂപ കൂടി 36,960 രൂപയായി. ഗ്രാമിന് 10 രൂപകൂടി 4620 രൂപയുമായി. ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 1,907.67 ഡോളർ നിലവാരത്തിലാണ്.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 49,575 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയിൽ ഇടിവ് രേഖപ്പെടുത്തി. അതിനിടെ ഓഹരി വിപണിയിൽ നേട്ടത്തോടെയായിരുന്നു തുടക്കം. ബിഎസ്ഇയിലെ 1528 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 278 ഓഹരികൾ നഷ്ടത്തിലുമായാണ് വിപണി തുറന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക