കണ്ണൂര്‍: ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടിയുടെകണ്ണൂരിലെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. 2016ല്‍ കണ്ണൂര്‍ കോട്ടയില്‍ ലൈറ്റ് ആന്റ് സൗണ്ട് ഷോ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് റെയ്ഡ്.
കണ്ണൂര്‍ എം.എല്‍.എ ആയിരുന്ന കാലത്തായിരുന്നു പദ്ധതി നടപ്പാക്കിയത്. സംസ്ഥാന ഖജനാവില്‍ നിന്നും ഒരു കോടിയോളം രൂപ ചെലവാക്കിയെന്നാണ് പരാതി. ഡി.വൈ.എസ്.പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്.
2016 ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമൊഴിയും മുമ്ബ് കണ്ണൂര്‍ കോട്ടയില്‍ ഒരു ലെറ്റ് ആന്റ് സൗണ്ട് ഷോ സംഘടിപ്പിക്കുകയും അതിന്റെ ഉപകരണങ്ങളും മറ്റും വാങ്ങുന്നതിന് ഒരു കോടി രൂപ ചെലവഴിക്കുകയും ചെയ്ത സംഭവത്തില്‍ സാമ്ബത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് വിജിലന്‍സ് റെയ്ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക