രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നൽകിയത് മനസ്സിൽ ലഡു പൊട്ടിയ അനുഭവമെന്ന് നടന് ഷമ്മി തിലകന്.
സംസ്ഥാനത്തിന്റെ ധനസ്ഥിതി അത്ര സുഖകരമല്ലാത്ത അവസ്ഥയിലും കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പുതിയ നികുതികള്‍ പ്രഖ്യാപിക്കാത്ത ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ കന്നി ബജറ്റ് തീര്‍ച്ചയായും പ്രതീക്ഷ നല്‍കുന്നതാണെന്നും ഷമ്മി തിലകന് പറഞ്ഞു.
‘നികുതി വെട്ടിപ്പുകാരെ കണ്ടെത്തുന്നതിന്, വെട്ടിപ്പ് സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും അതിനു വേണ്ടി ഇന്‍ഫോര്‍മര്‍ സ്കീം തുടങ്ങുമെന്നുമുള്ള പ്രഖ്യാപനമാണ് ഏറ്റവും മികച്ചതായി തോന്നിയത്..! (എന്റെ മനസ്സില്‍ ഒരായിരം ലഡു പൊട്ടി മോനെ)
പ്രതികരിക്കാൻ ഇവിടെ എഴുതുക