കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ 4ജി ടെലികോം ശൃംഖലയായ ‘വി’യുടെ ഗിഗാനെറ്റ് 2020 ജൂലൈ മുതല്‍ 2021 മാര്‍ച്ച് വരെയുളള തുടര്‍ച്ചയായ മൂന്നു ത്രൈമാസങ്ങളില്‍ ഏറ്റവും വേഗതയേറിയ ശൃംഖലയെന്ന സ്ഥാനം സ്വന്തമാക്കി.
മൊബൈല്‍ പരീക്ഷണ ആപ്ലിക്കേഷനുകളുടേയും ഡാറ്റാ വിശകലനങ്ങളുടേയും രംഗത്തെ ആഗോള മുന്‍നിരക്കാരായ ഊകലയാണ് ഈ കണ്ടെത്തലുകള്‍ നടത്തിയിരിക്കുന്നത്.
‘വി’യുടെ ഗിഗാനെറ്റ് കേരളത്തിൽ കൊച്ചി, എറണാകുളം, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളില്‍ ശരാശരി ഡൗണ്‍ലോഡ് വേഗതയുടെ കാര്യത്തില്‍ ഏറ്റവും മുന്നിലാണ്. അഖിലേന്ത്യാടിസ്ഥാനത്തിലും ‘വി’ ഏറ്റവും വേഗതയേറിയ 4ജി കാഴ്ച വെച്ചു.
വര്‍ക്ക് ഫ്രം ഹോം രീതി വ്യാപകമായതോടെ ഇന്ത്യയിലെ ടെലികോം ശൃംഖലകള്‍ വന്‍ ഡാറ്റാ ഉപയോഗത്തെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിലാണ് ‘വി’ ആണ് ഏറ്റവും വേഗതയേറിയ 4ജി ശൃംഖല എന്ന ഊകലയുടെ കണ്ടെത്തല്‍ പുറത്തു വന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക