ന്യൂഡൽഹി: ഡൽഹിയിൽ 45 വയസിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും ഒരു മാസത്തിനുള്ളിൽ കോവിഡ് വാക്സിൻ കുത്തിവെപ്പ് പൂർത്തീകരിക്കാനുള്ള പദ്ധതിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.
‘ജഹാൻ വോട്ട്, വഹാൻ വാക്സിൻ’ (എവിടെയാണോ വോട്ട് അവിടെ വാക്സിൻ) എന്ന പേരിൽ അറിയപ്പെടുന്ന വ്യാപകമായ കുത്തിവെപ്പ് പദ്ധതി ഓൺലൈൻ വഴി അദ്ദേഹം ഉദ്ഘാടനം ചെയ്തു.
‘ജഹാൻ വോട്ട്, വഹാൻ വാക്സിൻ’ എന്ന പദ്ധതി ഞങ്ങൾ ഉദ്ഘാടനം ചെയ്യുകയാണ്. ഈ പ്രായ പരിധിയിലുള്ള എല്ലാവർക്കും ചുരുങ്ങിയത് ഒരു ഡോസ് വാക്സിൻ എങ്കിലും ഉടൻ ലഭിക്കും. നാല് ആഴ്ചക്കുള്ളിൽ ഈ പദ്ധതി പൂർത്തീകരിക്കാനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്. ഡൽഹിയിൽ 45നു മുകളിൽ പ്രായമുള്ള 57 ലക്ഷം പേരാണുള്ളത്.
ഇതിൽ 27 ലക്ഷം ആളുകൾ നിലവിൽ ആദ്യഡോസ് സ്വീകരിച്ചിട്ടുണ്ട്. പല സ്ഥലങ്ങളിലും ഈ പ്രായ പരിധിയിലുള്ള ആളുകൾക്ക് വാക്സിൻ കുത്തി വെക്കുന്ന സെന്ററുകൾ കാലിയായി കിടക്കുന്നുണ്ട്. നിരവധി ആളുകൾ വാക്സിൻ സ്വീകരിക്കാൻ വരാത്തത് കാരണമാണിത്. സർക്കാർ പ്രതിനിധികൾ ആളുകളുടെ വീട്ടിൽ ചെന്ന് വാക്സിനേഷൻ സംബന്ധിച്ച് ബോധവത്കരണം നടത്തും. ആളുകൾക്ക് വോട്ട് ചെയ്യുന്ന അതെ സ്ഥലത്തു വാക്സിൻ നൽകുന്ന പുതിയ പദ്ധതിയാണിത്. സാധാരണഗതിയിൽ വീട്ടിൽ നിന്ന് നടക്കാനുള്ള ദൂരത്തിൽ ആണ് പോളിങ് ബൂത്തുകൾ ഉണ്ടാവാറ്,’ – ഓൺലൈൻ വഴി നടന്ന പത്രസമ്മേളനത്തിൽ കെജ്രിവാൾ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക