മുംബൈ: മുംബൈയിൽ കനത്ത മഴ തുടർന്ന് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത നാല് ദിവസത്തേക്ക് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊങ്കൺ കിനാർപറ്റി, മുംബൈ എന്നിവിടങ്ങളിൽ ഇന്നും അടുത്ത നാല് ദിവസവും കനത്ത മഴയാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥ
വിഭാഗം അറിയിച്ചു.
കനത്ത മഴയെ തുടർന്ന് മുംബൈ നഗരത്തിലെ മിക്ക ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. പൊതുസ്ഥലങ്ങളിലെ വെള്ളം പമ്പ് ചെയ്ത് നീക്കാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ എല്ലാവിധ സജ്ജീകരണങ്ങളും ഉറപ്പാക്കാൻ മുഖ്യമന്ത്രി ജില്ലാഭരണകൂടങ്ങൾക്ക് നിർദേശം നൽകി.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മുംബൈ മുൻസിപ്പൽ കോർപ്പറേഷനിലെ ദുരന്തനിവാരണ സേനയുടെ കൺട്രോൾ റൂം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. മഴയും വെള്ളക്കെട്ടുംകാരണം ലോക്കൽ ട്രെയിൻ സർവീസുകൾ നിർത്തിവെച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക