റേഷൻ വിതരണ സോഫ്റ്റ്വെയറിൽ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാനുള്ളതിനാൽ സംസ്ഥാനത്ത് ഇന്ന് റേഷൻ വിതരണം ഉണ്ടായിരിക്കില്ല. എന്നാൽ, നാളെ മുതൽ റേഷൻ വിതരണം പുനരാരംഭിക്കും. കോവിഡ് സംസ്ഥാനത്ത് രൂക്ഷമായ പശ്ചാത്തലത്തിൽ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം കൊണ്ടുവന്നിരുന്നു. ഇത് പ്രകാരം രാവിലെ ഒമ്പത് മണി മുതൽ ഒരു മണിവരെയും ഉച്ചയ്ക്ക് രണ്ട് മുതൽ അഞ്ച് വരെയുമായിരുന്നു റേഷൻ കടകളുടെ പ്രവർത്തന സമയം.
നിശ്ചലമായി ക്ലബ്ഹൗസ്…! ആശങ്കയോടെ ഉപയോക്താക്കൾ… ഒടുവിൽ തകരാർ പരിഹരിച്ചു
അതേസമയം, സംസ്ഥാനത്തെ കണ്ടെയ്ൻമെന്റ് സോണുകളിലും മറ്റും ജില്ലാ കലക്ടർമാർ പ്രഖ്യാപിക്കുന്ന സമയക്രമമായിരിക്കും റേഷൻ കടകൾക്കും ബാധകമെന്ന് റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംയുക്ത സമിതി ചെയർമാൻ അറിയിച്ചിരുന്നു. നേരത്തെ രാവിലെ എട്ടര മുതൽ ഉച്ചയ്ക്ക് രണ്ട് വരെ പ്രവർത്തിക്കണമെന്നാണ് റേഷൻ കടകൾക്ക് നിർദേശം നൽകിയിരുന്നതെങ്കിലും കാർഡുടമകളുടെയും ജനപ്രതിനിധികളുടേയും അഭ്യർത്ഥന കണക്കിലെടുത്ത് സമയം വീണ്ടും മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക