കോവിഡ് വാക്സീന്റെ ആദ്യഡോസ് സ്വീകരിക്കാൻ പോയതിന്റെ ദൃശ്യങ്ങൾ കൂട്ടിച്ചേര്‍ത്ത് സ്പെഷല്‍
വിഡിയോയുമായി ഗായികയും അവതാരകയും അഭിനേത്രിയുമായ റിമി ടോമി.
റിമിക്കൊപ്പം സഹോദരൻ റിങ്കു, റിങ്കുവിന്റെ ഭാര്യയും നടിയുമായ മുക്ത, മുക്തയുടെ സഹോദരിദോഷി, റിമിയുടെ സഹോദരി റീനു എന്നിവരാണ് വാക്സീൻ സ്വീകരിക്കാൻ പോയത്. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയാണ് റിമി വിഡിയോ പകർത്തിയത്. തുടർന്ന് ആശുപത്രിയിലെത്തി വാക്സീൻ സ്വീകരിക്കുന്നതിന്റെയും ദൃശ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ആശുപത്രിയിലെത്തി നഴ്സുമ്മാരോടു വർത്തമാനമൊക്കെ പറഞ്ഞ റിമി സൂചി കണ്ടപ്പോൾ പേടിച്ചു. കുറച്ചു
നേരം നീണ്ട മാനസിക തയ്യാറെടുപ്പിനു ശേഷമാണ് വാക്സീന് എടുത്തത്. ‘തനിക്കു സൂചി പേടിയാണെന്നും എക്സ്പ്രഷൻ കണ്ട് ആരും പേടിക്കേണ്ടതില്ലെന്നും സാധാരണ ഇൻജക്ഷൻ എടുക്കുന്നതു പോലെ തന്നെയാണെന്നും റിമി പറഞ്ഞു. എല്ലാവരും എത്രയും വേഗം വാക്സീൻ സ്വീകരിക്കേണ്ടതിന്റെ
ആവശ്യകതയും റിമി ടോമി വിവരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക