രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഏഴുപത് ദിവസത്തെ ഏറ്റവും കുറഞ്ഞ നിലയില്‍. ഇന്നലെ 80,834 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 4.25 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.
തുടര്‍ച്ചയായ ആറാം ദിവസമാണ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിന് താഴെ എത്തുന്നത്. അതേസമയം 3,303 പേര് രോഗം ബാധിച്ച് മരിച്ചു.
മഹാരാഷ്ട്രയില്‍ 1,966 മരണമാണ് ഇന്നലെ സ്ഥിരീകരിച്ചത്. ഇതാണ് മരണസംഖ്യ തുടര്‍ച്ചയായ നാലാം ദിവസവും മൂവായിരത്തിന് മുകളിലെത്തിച്ചത്. 1 കോടി 32 ലക്ഷം പേര് ഇന്നലെ രോഗമുക്തരായി.
ചികിത്സയിലുള്ള രോഗികളുടെ എണ്ണം 10.26 ലക്ഷമായി കുറഞ്ഞു. ഇന്നലെ 34.84 ലക്ഷം േപര് വാക്സീന് സ്വീകരിച്ചു. വാക്സീന് സ്വീകരിച്ചവരുടെ ആകെ എണ്ണം 25 കോടി കവിഞ്ഞു. ഇതില്‍ 4 കോടി 83 ലക്ഷം മാത്രമാണ് രണ്ട് ഡോസും സ്വീകരിച്ചവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക