തിരുവനന്തപുരം: ഓപ്പറേഷൻ ലോക്ക് ഡൗണിന്റെ ഭാഗമായി നടത്തിയ റെയ്ഡിൽ തിരുവനന്തപുരത്ത് മയക്കു മരുന്നും കഞ്ചാവുമായി യുവാക്കൾ പിടിയിൽ. ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടു വന്ന 50 (30 ഗ്രാം) നൈട്രോസെപാം ഗുളികകളും 100 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
കുണ്ടമൺഭാഗം ദേവീ ക്ഷേത്രത്തിന് സമീപം ഇന്നലെ വൈകുന്നേരം നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
തിരുമല ശ്രീജിത്ത് ഉണ്ണി എന്ന് വിളിക്കുന്ന ശ്രീജിത്തിനേയും (31 വയസ്), തിരുമല സ്വദേശി ആദർശിനേയും (22 വയസ്) പ്രതികളാക്കി ഒരു എൻ ഡി പി എസ് കേസെടുത്തു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതി ആയ ശ്രീജിത്ത് ഉണ്ണി എക്സൈസ് സംഘത്തെ ആക്രമിക്കാൻ ശ്രമിച്ചു. ഇയാളെ, അതിസാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക