ചെന്നൈ : ലോക്ഡൗണിന് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ തമിഴ്നാട്ടില്‍ ഇന്ന് മദ്യഷോപ്പുകള്‍ ഉള്‍പ്പെടെ തുറക്കാന്‍ ആരംഭിച്ചു. നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം നിരവധി പേരാണ് മദ്യം വാങ്ങാനെത്തിയത്. അത്തരത്തില്‍ മദ്യം വാങ്ങാനെത്തിയ ഒരാളുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്. മധുരയിലെ ഒരു മദ്യഷോപ്പിന് മുന്നിലായിരുന്നു സംഭവം.
രാവിലെ മദ്യഷോപ്പിലെത്തിയ ഇയാള്‍ വിളക്ക് കത്തിച്ച ശേഷമാണ് കുപ്പി വാങ്ങുന്നത്. അതിന് ശേഷം വിളക്കിന് മുന്നില്‍ വെച്ച് മദ്യകുപ്പികള്‍ ആരാധിക്കുന്നതും വീഡിയോയില്‍ കാണാം. ഇയാള്‍ക്ക് പിന്നാലെ മദ്യം വാങ്ങിയ ആളും കുപ്പി വെച്ച് ഇയാളോടൊപ്പം ആരാധനയില്‍ പങ്കുചേരുന്നു.
കൊറോണ വ്യാപനത്തില്‍ ഗണ്യമായ കുറവുണ്ടായതിന് പിന്നാലെയാണ് തമിഴ്നാട്ടില്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ 27 ജില്ലകള്‍ക്കാണ് കൂടുതല്‍ ഇളവുകള്‍ നല്‍കിയിരിക്കുന്നത്. രാവിലെ പത്ത് മണി മുതല്‍ വൈകീട്ട് അഞ്ച് മണിവര മദ്യഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനും അനുമതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക