കൊച്ചി: ലക്ഷദ്വീപിൽ ഭരണപരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധം തുടരുന്നതിനിടിയിൽ അഡ്മിനിസട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ലക്ഷദ്വീപിലെത്തി. അതേസമയം പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് കൊച്ചി വിമാനത്താവളം ഒഴിവാക്കിയായിരുന്നു ദ്വീപിലേക്കുള്ള യാത്ര.
ഭരണ പരിഷ്കാരങ്ങളുടെ പേരിൽ അഡ്മിനിസ്ടേറ്റർ പുറപ്പെടുവിക്കുന്ന ഉത്തരവുകളിൽ ജനകീയ പ്രതിഷേധം തുടരുന്നതിനിടെയാണ് 7 ദിവസത്തെ സന്ദർശനത്തിന് പ്രഫുൽ പട്ടേൽ ലക്ഷദ്വീപിലെത്തിയത്. ഉച്ചയ്ക്ക് 2.30 ഓടെ അഗത്തിയിലെത്തിയ അഡ്മിനിസ്ട്രേറ്റർ മറ്റൊരു ഹെലികോപ്റ്ററിൽ കവരത്തിയിലേക്ക് പോയി. പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് അഗത്തിയിൽ ഒരുക്കിയിരുന്നത്.
അതേസമയം അഡ്മിനിസ്ട്രേറ്ററുടെ സന്ദർശനം കരിദിനം ആചരിക്കുകയാണ് ദ്വീപ് ജനത. അഡ്മിനിസ്ട്രേറ്റർ എത്തുന്നതിനെതിരെ ലക്ഷദ്വീപിൽ രാവിലെ മുതൽ തുടങ്ങിയ കരിദിന പ്രതിഷേധം തുടരുകയാണ്. വീടിനുമുന്നിൽ കരിങ്കൊടി ഉയർത്തിയും കറുത്ത വസ്ത്രമണിഞ്ഞുമാണ് പ്രതിഷേധം.
പ്രതികരിക്കാൻ ഇവിടെ എഴുതുക