ചെന്നൈ: ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും വാഹനാപകടങ്ങള്‍ക്ക് കുറവൊന്നുമില്ല. ഇത്തരത്തില്‍ ലോക്ഡൗണിനിടെ അമിത വേഗത്തില്‍ പാഞ്ഞ ഒരു കാര്‍ തലകീഴായി മറിയുന്നതിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.
കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡം പാലത്തില്‍ ആണ് സംഭവം. മേല്‍പ്പാലത്തില്‍ വച്ചാണ് അപകടം ഉണ്ടായത്. ഒന്നിലധികം തവണ തലകീഴായി മറിഞ്ഞ കാര്‍ സംരക്ഷണഭിത്തിയില്‍ ഇടിച്ചുനിന്നത് കൊണ്ട് താഴേക്ക് വീണില്ല. പരിക്ക് പറ്റിയ യാത്രക്കാരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാറിന്റെ ഡാഷ്ബോര്‍ഡിലെ ക്യാമറ പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. പാലത്തില്‍ വാഹനങ്ങള്‍ ഓവര്‍ടേക്ക് ചെയ്യരുതെന്നാണ് നിയമം.
എന്നാല്‍ ഇത് ലംഘിച്ച് മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്ത് മുന്നോട്ടു കുതിക്കുന്നതിനിടെയാണ് മഹീന്ദ്രയുടെ വാഹനത്തിന് നിയന്ത്രണം നഷ്ടപ്പെട്ടത്.
എതിര്‍ദിശയില്‍ നിന്ന് മറ്റൊരു വാഹനം വരുന്നത് കണ്ട് വെട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നിയന്ത്രണം നഷ്ടപ്പെട്ട് കാര്‍ തലകീഴായി മറിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക