സുരേഷ് ഗോപി നായകനാകുന്ന പുതിയ ചിത്രം കാവലിനെക്കുറിച്ച് പറയുകയാണ് നിർമ്മാതാവ് ജോബി ജോർജ്.
കാവൽ ഒടിടി റിലീസ് ചെയ്യില്ലെന്നും ചിത്രം തിയേറ്ററിൽ കാണേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ദയവായി…… അഹങ്കാരി ആയി എന്നെ കരുതരുത് നിങ്ങൾ ഉണ്ടേൽ…. അല്ലായെങ്കിൽ നമ്മൾ ഉണ്ടേൽ തിയേറ്റർ ഉടമകൾക്ക് കാവൽ ആയിരിക്കും.. നമ്മുടെ..കാവൽ…ഞാൻ കണ്ടു…. അടി ഇടി കരച്ചിൽ ആകെ രോമാഞ്ചം നമ്മൾ തിയറ്ററിൽ മാത്രമേ ഇറക്കു
നിതിന്‍ രഞ്ജി പണിക്കരാണ് ചിത്രത്തിന്റെ സംവിധാനം. ആക്ഷന്‍ ത്രില്ലറായ കാവലിന്റെ പ്രധാന ലൊക്കേഷന്‍ ഇടുക്കിയായിരുന്നു.
തമ്പാന് എന്നാണ് ചിത്രത്തില്‍ സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ പേര്. രഞ്ജി പണിക്കരും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക