ബൈക്കിൽ എത്തി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന യുവാവിനെയും യുവതിയെയും പോലീസ് അറസ്റ്റ് ചെയ്തു. തൃശൂരിലാണ് സംഭവം. കുറിച്ചിക്കര മാറ്റാംപുറം മുളയ്ക്കൽ നിജിൻ (28), അരിമ്പൂർ പരയ്ക്കാട് മുറ്റിശ്ശേരി ജ്യോതിഷ (32) എന്നിവരാണ് അറസ്റ്റിലായത്. അമ്മാടത്ത് വൃദ്ധയുടെ മാല പൊട്ടിക്കാൻ ഇവർ ശ്രമം നടത്തിയിരുന്നു. ഇതേത്തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
പാലക്കാട് ഒരു വീട്ടിൽ കുടിവെള്ളം ചോദിച്ചുചെന്ന് മാല പൊട്ടിച്ച് പോകുന്നതിനിടെ നാട്ടുകാർ പിടിക്കാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടിരുന്നു. പീച്ചി പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ മാലപൊട്ടിക്കൽ ദൃശ്യങ്ങൾ പുറത്തുവന്നെങ്കിലും ബൈക്കിന്റെ നമ്പർ വ്യക്തമാകാത്തതിനാൽ പ്രതികളെ തിരിച്ചറിഞ്ഞില്ലായിരുന്നു.
പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. കവർന്ന മാലകൾ ജൂവലറികളിൽ നിന്ന് പോലീസ് കണ്ടെടുത്തു. പീച്ചി, മണ്ണുത്തി, മെഡിക്കൽ കോളേജ്, വിയ്യൂർ, ഒല്ലൂർ പോലീസ് സ്റ്റേഷനുകളിൽ ഇവരുടെ പേരിൽ കേസുകളുണ്ട്. പ്രതികളെ റിമാൻഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക